Saturday, November 27, 2010

Time management

Time Management

time management

Great time management is one of the most vital skills leaders can develop. All of us have the same number of hours in a day, and no amount of effort can change that. What we can influence is how we spend those hours. A quote from Stephen Covey sums up how we can best use our time : "I am personally persuaded that the best thinking in the area of time management can be captured in a single phrase : Organize and execute around priorities."
We offer three tools to help leaders focus their time against their priorities :
time management grid

TOOL 1 : The Time Management Grid.

This grid focuses on the two key dimensions of Time Management Grid : the urgency and importance of tasks clamouring for our attention. long the top is the urgency axis : LHS is very urgent, RHS is less urgent. The vertical axis is the importance axis. The top boxes contain more important activities, the bottom activities are less important. This gives us four quadrants :
time managementQuadrant 1 represents things which are both urgent and important. We've called this "firefighting". The activities need to be dealt with immediately, and they're important.
time management Quadrant 2 represents things which are important, but not urgent. We've termed this one "Quality Time". Although the activities here are important, and contribute to achieving the goals and priorities - they don't have to be done right now. As a result, they can be scheduled in when you can give quality thought to them. A good example would be the preparation of an important talk, or mentoring a key individual. Prayer time, family time and personal relaxation/recreation are also part of Quadrant 2.
time managementQuadrant 3 are distractions. They must be dealt with right now, but frankly, are not important. For example, when you answer an unwanted phone call, - you've had to interrupt whatever you were doing to answer it.
time managementThe final quadrant, Quadrant 4, are things which are neither urgent nor important. Some meetings could fall into this category - they've been scheduled in advance, but if they achieve nothing, or you don't contribute to them, then they have simply wasted time. Other examples could include driving time and low quality relaxation or family time.
Using the tool : consciously strive to maximize Quadrant 2 time. Allocate time in your diary to carry out these tasks when you are at your best. Doing so can reduce the amount of time taken up by firefighting quadrant 1 activities, since many quadrant 1 activities could have been quadrant 2 if they had been done earlier. You can also seek to reduce time spent in Quadrant 3 by improving your systems and processes for dealing with distractions, and you can seek to eliminate as much as possible of quadrant 4 activities, by either not spending time on these things, or changing the nature of them to make them more productive. For example, driving can be quadrant 4 if the time is unproductive, but there are a number of ways of making this time more productive by listening to a praise tape, praying, learning new skills with a tape course, planning and so on.


TOOL 2 : Goal Planning

Many people have a daily to-do list which they can prioritize and then work through. However, to focus your time on that which is truly important, ie in line with your goals, you will need to : i. Consciously become aware (and write down!) of what you are trying to achieve across the key roles and different parts of your life. Some leaders may feel strange to set goals for family life, but these goals may be more about finding quality time together than achieving specific objectives. However, if you only set goals for the parts of your life which are concerned with business or ministry, then these elements may squeeze out time for other parts of your life. ii. Write down three or four monthly plans of the progress you would like to achieve towards these goals. This can inform your daily and weekly planning. Don't be over ambitious, since that can lead to feelings of frustration, but equally set at least one or two stretching challenges for some of the most important goals.

Tool 3 : Eight Tips for Great Time Management

time managementKnow what is important - write down the key goals you are working towards. (This can apply to all parts of your life.)
time managementConsciously plan your time : using three or four monthly and weekly plans
time managementChoose how you communicate : phone, memo, meeting or e-mail.
time managementWrite in your diary in pencil, then you won't feel bad about changing your plans.
time managementAvoid being driven by your diary. Just because something has already been entered, doesn't mean that you can't do something else with the time.
time managementKnow when you are at your best, and schedule quadrant 2 activity for that time.
time managementMake the most of 10 minutes - many tasks can be done in a "spare" 10 minutes, including taking a relaxation break.
time managementPeriodically review your time effectiveness against the quadrant map, and against your goals.
 
Read More

Thursday, November 25, 2010

Kmcc net zone

Read More

Wednesday, November 24, 2010

MK.Muneer Reception meeting 23/11/2010




Read More

വിശപ്പുള്ളവനായിരിക്കുക.വിഡ്ഢിയായിരിക്കുക.

സ്റ്റീവ് ജോബ്‌സ്‌
Posted on:22 Nov 2010
ആപ്പിള്‍ കമ്പ്യൂട്ടറിന്റെയും പിക്‌സാര്‍ ആനിമേഷന്‍ സ്റ്റുഡിയോവിന്റെയും 
CEO ആയ സ്റ്റീവ് ജോബ്‌സ് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ആദ്യവര്‍ഷവിദ്യാര്‍ത്ഥികളോട് നടത്തിയ പ്രസംഗത്തിന്റെ മലയാളപരിഭാഷ ഇവിടെ. 
തോല്‍വികള്‍ ഏറ്റുവാങ്ങുന്നവനെ പുച്ഛത്തോടെ കാണുന്ന നമ്മുടെ  സമൂഹത്തിന് മുന്നില്‍ ഒരു വലിയ ഉത്തരം ആയി സ്റ്റീവ് ജോബ്‌സിന്റെ ഹൃദയസ്പര്‍ശിയായ ഈ വാക്കുകള്‍ നില്ക്കുന്നു.

''ലോകത്തിലെ ഏറ്റവും ഗംഭീരമായ ഒരു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ എനിക്ക് സന്ദര്‍ഭമൊരുക്കിയതിലൂടെ നിങ്ങളെന്നെ ആദരിച്ചിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.

സത്യം പറഞ്ഞാല്‍ ഒരു കോളേജില്‍ നിന്നും ബിരുദമെടുത്തയാളല്ല ഞാന്‍.

നിങ്ങളോട് എന്റെ ജീവിതവുമായി ബന്ധപ്പെട്ട മൂന്നു കഥകള്‍ ഞാനിപ്പോള്‍ പറയാം. വലിയ കാര്യമൊന്നുമല്ലെങ്കിലും അതില്‍ എന്നിലെ ഞാന്‍ ഉണ്ട്, എന്നെ ഞാനാക്കിയ ഞാന്‍ ഉണ്ട്. അത് ഇവിടെ പറയട്ടെ.

ഞാന്‍ പഠിച്ചിരുന്ന റീഡ് കോളേജിലെ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നതില്‍ നിന്ന് ആ കഥ തുടങ്ങുന്നു. എന്തിന് ഉപേക്ഷിച്ചു എന്ന് നിങ്ങളുടെ ഉള്ളിലെ ചോദ്യത്തിന് ഞാന്‍ ജനിക്കുന്നതിന് മുമ്പുള്ള ഒരു കാലമാണ് മറുപടി തരിക. ബിരുദവിദ്യാര്‍ത്ഥിനിയായിരിക്കവെയാണ് എന്റെ അമ്മ ഗര്‍ഭിണിയാവുന്നത്. ആരെങ്കിലും എന്നെ ദത്തെടുക്കുമോ എന്ന് അമ്മ അന്വേഷിച്ചു. കോളേജ് ബിരുദധാരിയായ ആരെങ്കിലും എന്നെ ദത്തെടുക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹവും നിര്‍ബന്ധവും. അമ്മയുടെ അന്വേഷണം സഫലമായി. ഞാന്‍ ജനിക്കും മുന്നേ തന്നെ എന്നെ ദത്തെടുക്കാന്‍ ഒരു അഡ്വക്കേറ്റും ഭാര്യയും തയ്യാറായി. എന്നാല്‍ ഞാന്‍ ഭൂമിയിലേക്ക് കാലനക്കിയപ്പോള്‍ തങ്ങള്‍ക്ക് പെണ്‍കുട്ടിയാണ് വേണ്ടതെന്ന് പറഞ്ഞ് ദത്തെടുക്കുന്നതില്‍ നിന്നും അവര്‍ പിന്മാറി. ദത്തെടുക്കല്‍വെയ്റ്റിങ്ങ് ലിസ്റ്റില്‍ അടുത്ത നമ്പറിലുണ്ടായിരുന്ന ഇപ്പോഴത്തെ എന്റെ മാതാപിതാക്കള്‍ എന്നെ സ്വീകരിച്ചു. എന്നെ ദത്തെടുത്ത പുരുഷന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തീകരിച്ചിട്ടില്ലെന്നും ഭാര്യ കോളേജില്‍ നിന്ന് ബിരുദമെടുത്തിട്ടില്ലെന്നും എന്റെ അമ്മ പിന്നീടാണ് മനസ്സിലാക്കുന്നത്. ഫൈനല്‍ എഗ്രിമെന്റില്‍ ഒപ്പിടാന്‍ അമ്മ തയ്യാറായില്ല. എന്നെ കോളേജിലയയ്ക്കുമെന്ന് ഉറപ്പ് നല്കിയതിന് ശേഷമാണ് അമ്മ ഒപ്പിട്ടതും എന്നെ കൈമാറിയതും.

ഇങ്ങനെ ഞാന്‍ തുടങ്ങുന്നു. പതിനേഴ് വര്‍ഷത്തിന് ശേഷം ഞാന്‍ കോളേജില്‍ പോവുക തന്നെയുണ്ടായി. അത് നിങ്ങള്‍ പഠിക്കുന്ന ഈ സ്റ്റാന്‍ഫോര്‍ഡിലേത് പോലെ ഏറെ ചെലവേറിയതായിരുന്നു. പാവങ്ങളായ എന്റെ മാതാപിതാക്കള്‍ അവരുടെ വരുമാനം മുഴുവനും എന്റെ കോളേജ് വിദ്യാഭ്യാസത്തിനായി ചെലവഴിക്കുകയായിരുന്നു. ആറ് മാസത്തിനകം എനിക്കതിലെ കഥയില്ലായ്മ ബോധ്യമായി. ഈ ജീവിതം കൊണ്ട് എന്താണ് ചെയ്യുകയെന്ന് എനിക്കറിയില്ലായിരുന്നു.കോളേജ് വിദ്യാഭ്യാസം കൃത്യമായ ഒരു വഴി തീര്‍ക്കുമെന്ന് എനിക്ക് തോന്നിയില്ല. അവരുടെ സമ്പാദ്യം മുഴുവന്‍ ഇങ്ങനെ ഇല്ലാതാക്കുന്നതിലും ഭേദം കലാലയജീവിതം ഉപേക്ഷിക്കുകയാണ് നല്ലതെന്ന് എനിക്ക് തോന്നി. സംഘര്‍ഷഭരിതമായിരുന്നെങ്കിലും ഞാന്‍ അങ്ങനെത്തന്നെ ചെയ്തു. തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായിരുന്നു അത് എന്ന് എനിക്ക് മനസ്സിലാകുന്നു.

ഞാന്‍ ഒരു പഴഞ്ചന്‍ കാല്‍പ്പനികനായിരുന്നില്ല. കിടന്നുറങ്ങാന്‍ സ്വന്തമായി ഒരു മുറിയില്ലാത്തത് കാരണം ഞാന്‍ സുഹൃത്തുക്കളുടെ മുറികളില്‍ തറയില്‍ രാത്രിയെ ഉറക്കി. കൊക്കോകോളയുടെ ഒഴിഞ്ഞബോട്ടിലുകള്‍ ശേഖരിച്ച് തിരിച്ചേല്പ്പിച്ചാല്‍ ഒരോന്നിനും കിട്ടുന്ന അഞ്ച് സെന്റ് കൊണ്ട് ആഹാരം കഴിച്ചു. ഞായറാഴ്ച രാത്രികളില്‍ ഹരേ കൃഷ്ണഅമ്പലത്തില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന അന്നദാനത്തിനായി (രുചിപ്രദമായ) ഏഴു നാഴിക നടന്നുപോയി. അത്തരം അലച്ചിലുകള്‍ എനിക്കിഷ്ടമായിരുന്നു. ആ യാത്രകള്‍ക്കിടയില്‍ മനസ്സിലുയരുന്ന ജിജ്ഞാസകളില്‍ നിന്നും ഉള്‍തിളക്കത്തില്‍ നിന്നും ലഭിച്ച പുതിയകാര്യങ്ങള്‍ പിന്നീട് എനിക്ക് ഏറെ കൂട്ട് നിന്നു. ഒരുദാഹരണം പറയട്ടെ, അക്കാലത്ത് റീഡ് കോളേജില്‍ അക്ഷരമെഴുത്ത് പരിശീലിപ്പിക്കുന്ന ഒരു വിഭാഗം (കാലിഗ്രാഫി) ഉണ്ടായിരുന്നു. രാജ്യത്തെത്തന്നെ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന കാലിഗ്രാഫി ഇന്‍സ്റ്റ്യൂട്ടുകളിലൊന്നായിരുന്നൂ അത്. കാമ്പസിലെ മുഴുവന്‍ പോസ്റ്ററുകളും ചുമരെഴുത്തുകളും വാക്കുകളും വരികളും മനോഹരമായി കാലിഗ്രാഫ് ചെയ്യപ്പെട്ടിരുന്നു. എനിക്ക് കോളേജിലെ സാധാരണക്ലാസ്സുകളില്‍ കയറാന്‍ സാധിക്കാത്തത് കൊണ്ട് ആര്‍ക്കും പോകാവുന്ന കാലിഗ്രാഫിക്ലാസ്സില്‍ ഞാന്‍ ചേര്‍ന്നു.സെരീഫും സാന്‍സ് സെരീഫും അക്ഷരങ്ങളെക്കുറിച്ച് വിശദമായി ഞാന്‍ അവിടെ നിന്ന് പഠിച്ചു. വ്യത്യസ്തമായ അക്ഷരങ്ങളുടെ കോമ്പിനേഷനുകളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, അതിലെ മനോഹാരിതകള്‍ ഒക്കെ എനിക്ക് അറിയാന്‍ കഴിഞ്ഞു. അവിടെ നിന്ന് അറിഞ്ഞ കാര്യങ്ങള്‍ എനിക്ക് ഏറെ രസകരവും പുതുമയാര്‍ന്നതുമായിരുന്നു. അതിന്റെ അടിസ്ഥാനപരമായ കലാസങ്കേതങ്ങള്‍ ശാസ്ത്രത്തിന് അപരിചിതമായിരുന്നു. കാലിഗ്രാഫി കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാവുമെന്ന് അന്ന് എനിക്ക് തോന്നിയിരുന്നില്ല. എന്നാല്‍ പത്ത് വര്‍ഷത്തിന് ശേഷം ഞങ്ങള്‍ മക്കിന്‍ടോഷ് കംപ്യൂട്ടറിന് രൂപകല്‍പന നല്‍കുമ്പോള്‍ അന്ന് പഠിച്ചതൊക്കെ എനിക്ക് ഏറെ പ്രയോജനപ്രദമായി. മക്കിന്‍ടോഷില്‍ ഉപയോഗിച്ച വ്യത്യസ്തതയുള്ള അക്ഷരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കാരണം ആ കാലിഗ്രാഫി ക്ലാസ്സുകളായിരുന്നു. മനോഹരമായി ടൈപ്പോഗ്രാഫി ഉപയോഗിച്ച ആദ്യകമ്പ്യൂട്ടര്‍ ആയിരുന്നു ആപ്പിള്‍. ഞാന്‍ കോളേജ്‌വിദ്യാഭ്യാസം ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ കാലിഗ്രാഫി എനിക്ക് കിട്ടുമായിരുന്നില്ല.

ഭാവിയെ നോക്കി ജീവിതത്തിന്റെ ജയപരാജയങ്ങള്‍ നിര്‍വചിക്കാനാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏറെക്കാലത്തിന് ശേഷം തിരിഞ്ഞ് നോക്കുമ്പോഴാണ് നമ്മില്‍ തിരിച്ചറിവുകളുണ്ടാവുന്നത്.

ഇനി രണ്ടാമത്തെ കഥ(?) പറയാം. അത് കഥ പ്രണയത്തിന്റേയും നഷ്ടപ്പെടലിന്റേയുമാണ്.

ഞാന്‍ ഏറെ ഭാഗ്യവാനായിരുന്നു. എനിക്കിഷ്ടമുള്ളത് ചെയ്യാന്‍ ചെറുപ്പത്തില്‍ തന്നെ അവസരം ലഭിച്ചു.
ഇരുപത് വയസ്സായിരിക്കുമ്പോഴാണ്, ഞാനും വോസും കൂടി എന്റെ മാതാപിതാക്കളുടെ ഗ്യാരേജില്‍ ആപ്പിള്‍ തുടങ്ങുന്നത്. ഞങ്ങളുടെ കഠിനപരിശ്രമം, പത്ത് വര്‍ഷത്തിനുള്ളില്‍ ആപ്പിള്‍ 20 ലക്ഷം ഡോളറിന്റെ ആസ്തിയുള്ള 4000 ജോലിക്കാരുള്ള ഒരു വമ്പന്‍കമ്പനിയായി വളര്‍ന്നു. ഞങ്ങളുടെ വമ്പന്‍കണ്ടെത്തലായ മക്കിന്‍ടോഷ് പുറത്ത് വന്നത് എനിക്ക് 29 വയസ്സുള്ളപ്പോഴാണ്. ആ നേരം എന്നെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു.
നിങ്ങള്‍ സ്ഥാപിച്ച നിങ്ങളുടെ സ്വന്തം കമ്പനിയില്‍ നിന്ന് നിങ്ങളെ എങ്ങനെയാണ് പുറത്താക്കുക?

ആപ്പിള്‍ വളര്‍ന്നപ്പോള്‍ കമ്പനിയുടെ നടത്തിപ്പിന് എനിക്കൊപ്പം പ്രവൃത്തിക്കാനായി കാര്യക്ഷമനായ ഒരാളെ കൂടി ഞങ്ങള്‍ നിയമിച്ചു. ആദ്യത്തെ വര്‍ഷം പ്രശ്‌നമൊന്നുമുണ്ടായില്ല. എന്നാല്‍ പിന്നീട് ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാവുന്നു. തെറ്റിപ്പിരിയുന്നു. കമ്പനിയിലെ ഡയറക്ടര്‍മാര്‍ അയാളുടെ പക്ഷം ചേര്‍ന്ന് എന്നെ പിരിച്ചു വിടുന്നു.

അങ്ങനെ മുപ്പതാം വയസ്സില്‍ എനിക്കുണ്ടായിരുന്നതെല്ലാം എനിക്ക് നഷ്ടപ്പെട്ടു. ഞാന്‍ ആകെ തകര്‍ന്നുപോയി. എല്ലാത്തില്‍ നിന്നും ഒളിച്ചോടാന്‍ ഞാന്‍ അതിതീവ്രമായി ആഗ്രഹിച്ചു.മുന്‍തലമുറയിലെ വ്യവസായ സംരംഭകര്‍ക്കാകെ ഞാന്‍ അപമാനമുണ്ടാക്കിയെന്ന് എനിക്ക് അപകര്‍ഷത അനുഭവപ്പെട്ടു. മല്‍സരത്തില്‍ നിന്ന് തിരിഞ്ഞോടിയതായി എനിക്ക് തോന്നി. കുറച്ച് കാലത്തേക്ക് എന്ത് ചെയ്യണമെന്ന് എനിക്ക് യാതൊരു പിടിയുമില്ലായിരുന്നു.

പിന്നെപ്പിന്നെ ഇഷ്ടകാര്യങ്ങളിലേക്ക് ഞാന്‍ തിരിച്ചുവന്നു. വീണ്ടും ഒരങ്കത്തിന് ഞാന്‍ എന്നെ മുറുക്കിക്കെട്ടി.
ആപ്പിളില്‍ നിന്നുള്ള പുറത്താകല്‍ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണെന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കി. ഒരു വിജയിയുടെ അഹങ്കാരത്തിന്റെ സ്ഥാനത്ത് തുടക്കക്കാരന്റെ വിനയം കൈ വന്നത് പുതിയ വഴികളിലേക്ക് എന്നെ കൊണ്ട് പോയി.
പിന്നെയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ നെക്സ്റ്റ്(Next) എന്ന ഒരു കമ്പനിയും പിക്‌സര്‍ (Pixar) എന്ന മറ്റൊരു കമ്പനിയും തുടങ്ങി. ആ കാലത്ത് ഞാന്‍ ലൗറിനേയില്‍ അനുരക്തനായി. അവളെന്റെ ജീവിതസഖിയായി.

ലോകത്തിലെ ഇദംപ്രഥമമായ കമ്പ്യൂട്ടര്‍ ആനിമേറ്റഡ് ഫിലിം 'ടോയ് സ്‌റ്റോറി' പിക്‌സര്‍ നിര്‍മ്മിച്ചു. ഇപ്പോള്‍ ഏറ്റവും വിജയകരമായി പ്രവര്‍ത്തിക്കുന്ന ആനിമേഷന്‍ സ്റ്റുഡിയോ ആണത്.

സംഭവങ്ങള്‍ മാറിമറിയുന്നു. 'നെക്സ്റ്റ്' ആപ്പിള്‍ വാങ്ങുന്നു. ഞാന്‍ ആപ്പിളില്‍ തന്നെ തിരിച്ചെത്തുന്നു. നെക്സ്റ്റില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികതയാണ് ആപ്പിളിന്റെ ഇന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാരണം. ഞാനും ലൗറിനേയും ഇപ്പോള്‍ സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്നു.

ആപ്പിള്‍ എന്നെ പുറത്താക്കിയില്ലായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല എന്നെനിക്കുറപ്പുണ്ട്. ജീവിതം ചിലപ്പോള്‍ നമ്മുടെ തലയ്ക്കടിക്കുന്നു. ഒരിക്കലും വിശ്വാസം നഷ്ടപ്പെടരുത്. ഞാന്‍ മുന്നോട്ടു പോയത് എനിക്കിഷ്ടമായ കാര്യങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ചതു കൊണ്ടാണ്. ഒരാള്‍ക്ക് എന്ത് ചെയ്യുന്നതിലാണ് താല്‍പ്പര്യം എന്ന് കണ്ടെത്തുന്നതിലും അതു ചെയ്യാന്‍ ശ്രമിക്കുന്നതുമാണ് പ്രധാനം.

നാം ചെയ്യുന്ന പ്രവൃത്തിയെ നമ്മുടെ കാമുകിയെപ്പോലെ തീവ്രമായിത്തന്നെ സ്‌നേഹിക്കണം.
നിങ്ങള്‍ ഇഷ്ടപ്പെടുന്നതെന്താണെന്ന് കണ്ടെത്തും വരെ ശ്രമിക്കുക. അന്വേഷിച്ചുകൊണ്ടിരിക്കുക. കണ്ടെത്തും വരെ അടങ്ങിയിരിക്കരുത്.

എന്റെ മൂന്നാമത്തെ കഥ മരണത്തെക്കുറിച്ചാണ്.

എനിക്ക് പതിനേഴ് വയസ്സുള്ളപ്പോള്‍ ഞാന്‍ ഒരുദ്ധരണി വായിക്കുകയുണ്ടായി. അത് ഏതാണ്ട് ഇതു പോലെയായിരുന്നു. 'ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും.'

കഴിഞ്ഞ 33 വര്‍ഷമായി ദിവസെന കണ്ണാടിയില്‍ നോക്കി ഞാന്‍ ചോദിക്കുന്ന ചോദ്യം ഇതാണ്:'ഇന്ന് എന്റെ ജീവിതത്തിന്റെ അവസാനദിവസമാണെങ്കില്‍ ഇന്ന് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ തന്നെയാണോ ഞാന്‍ ചെയ്യുക?' കുറേ ദിവസം തുടര്‍ച്ചയായി 'അല്ല' എന്ന ഉത്തരമാണ് ലഭിക്കുന്നതെങ്കില്‍ എനിക്ക് ഒരു മാറ്റം ആവശ്യമാണ്. മരണം അടുത്തിരിക്കുന്നു എന്ന ബോധമാണ് പല തിരഞ്ഞെടുപ്പുകളും നടത്താന്‍ എന്നെ പ്രേരിപ്പിക്കുന്നത്. കാരണം മരണത്തിന് മുന്നില്‍ നിങ്ങളുടെ ഭയങ്ങളും ജയപരാജയങ്ങളും പ്രതീക്ഷകളും അഭിമാനവുമൊക്കെ അഴിഞ്ഞു വീഴുന്നു. മരണബോധമാണ് നഷ്ടബോധത്തിന്റെ കെണിയില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തുന്നത്, നിങ്ങള്‍ നഗ്‌നനായിക്കഴിഞ്ഞു, നിങ്ങളുടെ ഹൃദയത്തിന്റെ വഴികളെ ഇനി പിന്തുടരാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

ഒരു കൊല്ലം മുമ്പ് എനിക്ക് അര്‍ബ്ബുദമുണ്ടെന്ന് കണ്ടു പിടിച്ചു. പാന്‍ക്രിയാറ്റിക്ക്ക്യാന്‍സര്‍. പാന്‍ക്രിയാസ് എന്താണെന്ന് എനിക്കറിഞ്ഞ് കൂടായിരുന്നു. അത് ചികിത്സിച്ച് ഭേദപ്പെടുത്താനാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. എനിക്ക് ആറുമാസത്തെ ആയുസ്സ് മാത്രമേയുള്ളൂ എന്ന് ഡോക്ടര്‍ പറഞ്ഞു. ഡോക്ടര്‍ എന്നോട് വീട്ടില്‍ പോയി കാര്യങ്ങളൊക്കെ നേരെയാക്കി തിരിച്ചുവരാന്‍ നിര്‍ദ്ദേശിച്ചു. മരണത്തിന് തയ്യാറെടുത്തു കൊള്ളൂ എന്നതിന് പകരമുള്ള ഡോക്ടര്‍മാരുടെ ഭാഷയാണത്. അതിനര്‍ത്ഥം ഭാവിയുടെ വഴിയില്‍ ഭാര്യയോടും മക്കളോടും നിങ്ങള്‍ പറയുവാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പറയുക എന്നാണ്. ഒരു തരത്തിലുള്ള വിടവാങ്ങല്‍ തന്നെ.

ഒരു ദിവസം മുഴുവനിരുന്ന് ഞാന്‍ എന്റെ രോഗവുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചു.

വൈകുന്നേരം എന്നെ ബയോപ്‌സിക്ക് കൊണ്ടു പോയി. എന്‍ഡോസ്‌ക്കോപ്പ് തൊണ്ടയിലൂടെ കടത്തി വയറ്റിലൂടെ കുടലിലെത്തിച്ച് ഒരു സൂചി കൊണ്ട് പാന്‍ക്രിയാസിലെ മുഴയില്‍ നിന്നും കുറെ കോശങ്ങള്‍ എടുത്തു. എനിക്ക് ഉറങ്ങാനായി മരുന്ന് തന്നിരുന്നു. ഭാര്യ അടുത്തുണ്ടായിരുന്നു. എന്റെ കോശങ്ങള്‍ മൈക്രോസ്‌കോപ്പിലൂടെ പരിശോധിക്കുകയായിരുന്ന ഡോക്ടര്‍ കരയാന്‍ തുടങ്ങി. ശസ്ത്രക്രിയ കൊണ്ട് ഭേദപ്പെടുത്താവുന്ന അപൂര്‍വ്വതരം ക്യാന്‍സറാണ് അതെന്ന് കണ്ടെത്തിയതിന്റെ സന്തോഷക്കണ്ണീരായിരുന്നൂ അത്. എന്റെ ഓപ്പറേഷന്‍ നടന്നു. ഞാന്‍ രോഗവിമുക്തനായി. മരണം ഏറ്റവും അടുത്ത് വന്ന് നിന്ന സന്ദര്‍ഭമായിരുന്നു അത്. ഇത് പോലെ ഇനി കുറേ വര്‍ഷത്തേക്ക് മരണത്തെ അടുത്തറിയാനിടയില്ലയെന്ന് എനിക്ക് തോന്നുന്നു. അത് അതിജീവിച്ചതുകൊണ്ട് മരണം ജീവിതത്തിന്റെ ഉപയോഗപ്രദവും ബുദ്ധിപരവുമായ സങ്കല്‍പമാണെന്ന് എനിക്ക് നിങ്ങളോട് ഉറപ്പിച്ച് പറയാന്‍ കഴിയും.

ആരും മരിക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നവരും പെട്ടെന്ന് മരിച്ച് അവിടെയെത്താന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാലും മരണം നമ്മുടെ എല്ലാവരുടേയും അന്തിമവിധിയാണ്. അതില്‍ നിന്ന് ആരും രക്ഷപ്പെട്ടിട്ടില്ല,രക്ഷപ്പെടുകയുമില്ല. അത് അങ്ങനെ തന്നെ ആയിരിക്കുകയും വേണം. ജീവിതത്തിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമാകുന്നൂ മരണം. അത് ജീവിതത്തിലെ മാറ്റത്തെ അടയാളപ്പെടുത്തുന്നു, പഴയത്തിനെ മാറ്റി പുതിയതിന് വഴിയൊരുക്കുന്നു. ഇപ്പോള്‍ പുതിയത് നിങ്ങളാണ്. എന്നാല്‍ കുറച്ച് കാലം കൊണ്ട് തന്നെ നിങ്ങള്‍ പഴയതാവും, പുതിയതിന് വഴിമാറികൊടുക്കേണ്ടി വരും. ഞാന്‍ അല്‍പം നാടകീയമായതില്‍ ഖേദിക്കുന്നു.എന്ന് വെച്ച് അത് സത്യമല്ലാതാകുന്നില്ല.

സമയം കുറച്ചേയുള്ളു. മറ്റുള്ളവരുടെ ജീവിതം ജീവിക്കാതെ സ്വന്തം ജീവിതം നേരായ രീതിയില്‍ ജീവിക്കുക. മറ്റുള്ളവരുടെ ചിന്തയുടെ ഫലങ്ങള്‍ നിങ്ങള്‍ ഭക്ഷിക്കരുത്. അവരുടെ ശബ്ദപ്രളയത്തില്‍ നിങ്ങളുടെ ഉള്ളില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങള്‍ കേള്‍ക്കാതെ പോകരുത്.

ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗ് എന്നൊരു പ്രസിദ്ധീകരണമുണ്ടായിരുന്നൂ എന്റെ ചെറുപ്പകാലത്ത്. ഞാനടങ്ങുന്ന ചെറുപ്പത്തിന്റെ ബൈബിളായിരുന്നു അത്. സ്റ്റേവാര്‍ട്ട് ബ്രാന്‍ഡ് എന്നൊരു വലിയ മനുഷ്യന്‍ ജീവിതത്തെ കാവ്യാത്മകമായി അവതരിപ്പിച്ചുകൊണ്ട് മെന്‍ലോ പാര്‍ക്കില്‍ നിന്ന് ഇറക്കിയ പുസ്തകമായിരുന്നൂ അത്. കംപ്യൂട്ടറും ഡെസ്‌ക്ടോപ്പ് പബ്ലിഷിങ്ങും ഒന്നുമില്ലാത്ത 1960-കളുടെ അവസാനം, ടൈപ്പ് റൈറ്ററും കത്രികയും സിസ്സേഴ്‌സും പോളറോയ്ഡ് ക്യാമറയും മാത്രം ഉപയോഗിച്ച് പുറത്തിറക്കിയ കാറ്റലോഗ്. ഗൂഗിളിന്റെ പേരുപോലും കേള്‍ക്കാത്ത കാലത്ത് ഗൂഗിളിനെ പോലെ ചിട്ടയില്‍ ക്രോഡീകരിച്ച് പേപ്പര്‍ബാക്കില്‍ മുപ്പത്തഞ്ച് കൊല്ലം മുമ്പ് പുറത്തിറങ്ങിയിരുന്ന പുസ്തകം.

സ്റ്റേവാര്‍ട്ടും സുഹൃത്തുക്കളും ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗിന്റെ ഒരു പാട് ലക്കങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 1970-ന്റെ പകുതിയോടെ ഞങ്ങളെ വിഷമപ്പെടുത്തി, ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗിന്റെ അവസാന ലക്കമിറങ്ങി. ഞാന്‍ അന്ന് നിങ്ങളുടെ പ്രായമായിരുന്നു. അതിന്റെ പുറംചട്ടയില്‍ പ്രഭാതനേരത്തുള്ള ഒരു നാട്ടിന്‍പുറവഴിയുടെ മനോഹരമായ ചിത്രമാണ് കൊടുത്തിരുന്നത്.
താഴെ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു: വിശപ്പുള്ളവനായിരിക്കുക. വിഡ്ഢിയായിരിക്കുക.

അവസാനിപ്പിക്കുമ്പോള്‍ അവര്‍ക്ക് ഞങ്ങളോട് പറയാനുണ്ടായിരുന്നത് അതായിരുന്നു.

ഞാന്‍ സ്വയം ആഗ്രഹിക്കുന്നതും അതാണ്. പുതിയ കാര്യങ്ങള്‍ ആഗ്രഹിക്കുന്ന നിങ്ങളോടും എനിക്ക് അതേ പറയാനുള്ളു. വിശപ്പുള്ളവനായിരിക്കുക. വിഡ്ഢിയായിരിക്കുക.''


സ്റ്റീവ് ജോബ്‌സ്‌

Read More

Tuesday, November 23, 2010

ജമാഅത്തിന്റെ തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് ഒ അബ്‌ദുല്ല

ജമാഅത്തിന്റെ തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് ഒ അബ്‌ദുല്ല

0

രണ്‌ടാം റൗണ്‌ട്‌ ഇടിക്ക്‌ കാത്തിരിക്കണോ?
ഒ അബ്‌ദുല്ല
ഹൈസ്‌കൂളില്‍ ഫിസിക്കല്‍ ഇന്‍സ്‌പെക്ടറായ അധ്യാപകന്‌ ഡോക്ടറേറ്റ്‌ എടുത്ത്‌ കോളജ്‌ അധ്യാപകനാവാന്‍ മോഹം. കുറുക്കുവഴികളന്വേഷിച്ചു. അവസാനം അധികമാരും പേരു കൊടുക്കാന്‍ ധൈര്യപ്പെടാത്ത ബോക്‌സിങില്‍ പങ്കെടുത്തു നാഷനല്‍ ഗെയിംസിലേക്ക്‌ അര്‍ഹത നേടി. ചണ്ഡീഗഡില്‍ വച്ചായിരുന്നു മല്‍സരം. പ്രതിയോഗി ആറടി ഉയരവും അതിനൊത്ത വണ്ണവുമുള്ള സര്‍ദാര്‍ജി യുവാവ്‌. സര്‍ദാര്‍ജിയുടെ ഒന്നാമത്തെ ഇടിക്കുതന്നെ നമ്മുടെ കക്ഷി നിലംപരിശായി. കണ്ണില്‍നിന്നു പൊന്നീച്ച; വണ്‍, ടു, ത്രീ, ഫോര്‍- റഫറി കൗണ്‌ട്‌ ഡൗണ്‍ എണ്ണുന്നത്‌ അവ്യക്തമായി ഓര്‍ക്കുന്നു. അവസാനം പത്ത്‌ എന്ന്‌ എണ്ണിത്തീര്‍ന്നപ്പോള്‍ തല ഉയര്‍ത്തി. അതാ നില്‍ക്കുന്നു ആ ആജാനുബാഹു സര്‍ദാര്‍ജി റിങില്‍. ഒടുവില്‍ ആരോ വന്നു സ്‌ട്രക്‌ചറില്‍ എടുത്തുവച്ചു. ആശുപത്രിയില്‍നിന്നു പോന്നത്‌ ദേശീയ മല്‍സരത്തില്‍ പങ്കെടുത്തതിനുള്ള സര്‍ട്ടിഫിക്കറ്റുമായി! നാട്ടിലെത്തിയ പാടെ കൂട്ടുകാര്‍ ചോദിച്ചു: ``ഒരു ഇടികൊണെ്‌ടന്നു കരുതി എന്തിനു വീണിടത്തു നിന്ന്‌ എഴുന്നേല്‍ക്കാതെ കിടക്കണം. ബോക്‌സിങില്‍ അതൊക്കെ സാധാരണമല്ലേ?'' തുറിച്ചുനോക്കിക്കൊണ്‌ടായിരുന്നു മറുപടി: ``സര്‍ദാര്‍ജിയുടെ അടുത്ത ഇടി കൂടി കൊണ്‌ടിരുന്നുവെങ്കില്‍ എന്റെ വായിലെ പല്ലുകള്‍ വാരിപ്പെറുക്കാന്‍ നിങ്ങളാരെങ്കിലും അവിടെ ഉണ്‌ടാവുമായിരുന്നോ?''
പക്ഷേ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടികൊണ്‌ടു കണ്ണില്‍നിന്നു പൊന്നീച്ച പാറീട്ടും അടുത്ത ഇടി ഏറ്റുവാങ്ങാന്‍ വീണിടത്തുനിന്ന്‌ എഴുന്നേല്‍ക്കാന്‍ തന്നെയാണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ ഭാവമെന്നു പാര്‍ട്ടിവക്താക്കളുടെ തിരഞ്ഞെടുപ്പുവിശകലനങ്ങളും വിശദീകരണങ്ങളും വ്യക്തമാക്കുന്നു.
ആകെയുള്ള പത്തൊമ്പതിനായിരത്തില്‍പ്പരം സീറ്റില്‍ രണ്‌ടക്കസീറ്റില്‍പ്പോലും മല്‍സരിച്ചു ജയിക്കാന്‍ പാര്‍ട്ടിക്കായില്ല. വിമര്‍ശകര്‍ ചൂണ്‌ടിക്കാട്ടിയപോലെ, വാല്‍ മുറിച്ചാല്‍ പൂജ്യമായിത്തീരുമാറ്‌ കേവലം ഒമ്പതേ ഒമ്പത്‌ സീറ്റിലേ ജമാഅത്തിനു നിലംതൊടാനായുള്ളൂ. അതായത്‌, മല്‍സരിച്ച 1685 സീറ്റില്‍ 1676 സീറ്റിലും പാര്‍ട്ടി തോറ്റു. ചിലയിടങ്ങളില്‍ പാര്‍ട്ടിക്ക്‌ ഒരു വോട്ട്‌ പോലും കിട്ടിയില്ല. ഒരിടത്തു പ്രഖ്യാപിത മുദ്രാവാക്യമായ `മാറ്റത്തിന്‌ ഒരു വോട്ട്‌' എന്ന വാചകം അറംപറ്റി. അവിടെ സ്ഥാനാര്‍ഥിക്കു കിട്ടിയത്‌ ഒരു വോട്ട്‌! മിക്ക സ്ഥലങ്ങളിലും മൂന്നക്കം തികയ്‌ക്കാനായില്ല. കെട്ടിവച്ച സംഖ്യ നഷ്ടപ്പെട്ടവര്‍ നിരവധി. എന്നാല്‍, ജമാഅത്ത്‌ പക്ഷത്തുനിന്നുള്ള ജനപക്ഷത്തെക്കുറിച്ച വിലയിരുത്തല്‍ അത്യന്തം കൗതുകകരവും അമ്പരപ്പിക്കുന്നതുമാണ്‌. ജമാഅത്ത്‌ ശൂറാ അംഗം പാര്‍ട്ടി മുഖപത്രത്തിലെഴുതിയിരിക്കുന്നത്‌, ഇക്കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പിലെ ബെസ്റ്റ്‌ പ്ലെയര്‍ ജനകീയ വികസന മുന്നണിയാണ്‌ എന്നത്രേ. എല്ലാവരും ഒന്നിച്ചെതിര്‍ത്തിട്ടും ഈ മുന്നണി വീറോടെ പൊരുതിയതായി അദ്ദേഹം വിമര്‍ശനഭയമില്ലാതെ അവകാശപ്പെടുന്നു.
പാര്‍ട്ടിയിലെ മറ്റു വിശകലനവിശാരദന്മാരും ഇതേ ആത്മവിശ്വാസം പങ്കിടുന്നു. തോറ്റിട്ടില്ല, തോറ്റചരിത്രം കേട്ടിട്ടില്ല എന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്‌. തങ്ങള്‍ക്കു യാതൊരുവിധ തിരിച്ചടിയും നേരിടേണ്‌ടിവന്നിട്ടില്ലെന്നും പണവും മദ്യവും കുത്തൊഴുക്കിയ തിരഞ്ഞെടുപ്പുമാമാങ്കത്തില്‍ തങ്ങള്‍ക്ക്‌ അന്തസ്സായി `പിടിച്ചുനില്‍ക്കാനും' `മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനും' കഴിഞ്ഞതായും അവര്‍ അവകാശപ്പെടുന്നു. `ഒരുവശത്തു മദ്യവും പണവും മറുവശത്ത്‌ മതപുരോഹിതന്മാരെയും തരംപോലെ ഉപയോഗിക്കുന്നതില്‍ ഇരുമുന്നണികളും മിടുക്കു കാണിച്ച' തിരഞ്ഞെടുപ്പിലാണ്‌ ജനപക്ഷം മിന്നുന്ന പ്രകടനം കാഴ്‌ചവച്ചത്‌ എന്നാണു പാര്‍ട്ടി യുവ വക്താവ്‌ അവകാശപ്പെടുന്നത്‌.
എന്നാല്‍, തികച്ചും വ്യത്യസ്‌തവും തീര്‍ത്തും നിഷേധരൂപത്തിലുള്ളതുമാണ്‌ പാര്‍ട്ടിവിമര്‍ശകരുടെ വിലയിരുത്തല്‍. അവര്‍ ജമാഅത്തിന്റെ അവകാശവാദങ്ങളെ മാത്രമല്ല, തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ജമാഅത്ത്‌ കഴിഞ്ഞ 60 വര്‍ഷമായി പടുത്തുയര്‍ത്തിയ ഇമേജ്‌ അപ്പടി തകര്‍ന്നതായും കഥകളും ഉപമകളും വരച്ചുകാണിച്ചുകൊണ്‌ടു സമര്‍ഥിക്കുന്നു. അത്യന്തം അസഹ്യവും ദയനീയവുമാണ്‌ അവരുടെ പരിഹാസം.
വനത്തിലകപ്പെട്ട മാരാരോടാണ്‌ ജമാഅത്ത്‌ ഉപമിക്കപ്പെട്ടിരിക്കുന്നത്‌. വന്യമൃഗങ്ങളില്‍ നിന്നു രക്ഷനേടാന്‍ തന്റെ പക്കലുള്ള ചെണ്‌ടയില്‍ ഉറക്കെ ശബ്ദമുണ്‌ടാക്കിക്കൊണ്‌ടിരിക്കുക എന്നതില്‍ക്കവിഞ്ഞു മാരാര്‍ക്ക്‌ ഏറെ മാര്‍ഗങ്ങളുണ്‌ടായിരുന്നില്ല. പൊന്നാനിയില്‍ ബഷീറിനെ ജയിപ്പിച്ചും വയനാട്ടില്‍ റഹ്‌മത്തുല്ലയെ തോല്‍പ്പിച്ചും മഞ്ചേരിയില്‍ ഹംസാക്കയെ ജയിപ്പിച്ചും തോല്‍പ്പിച്ചും ജമാഅത്ത്‌ തങ്ങളാണു കേരളത്തിന്റെ രാഷ്ട്രീയസമവാക്യങ്ങള്‍ നിശ്ചയിക്കുന്നത്‌ എന്ന പെരുമ്പറ മുഴക്കുന്ന അതേ ശക്തിയിലും ശബ്ദത്തിലുമായിരുന്നു മാരാരുടെയും പെരുമ്പറ. അവസാനം കുറുക്കന്‍ വന്നു ചെണ്‌ടയുടെ തുകല്‍ കടിച്ചുകീറി അതിന്റെ അകം പൊള്ളയാണെന്നു പെട്ടെന്നു കണെ്‌ടത്തി. പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ജമാഅത്ത്‌ അതിന്റെ ചെണ്‌ടയുടെ തുകല്‍ സ്വയം കടിച്ചുകീറി നാണംകെടുകയായിരുന്നുവെന്നാണു പരിഹാസം. ചെങ്ങറയിലും മൂലമ്പിള്ളിയിലും കിനാലൂരിലും ഞെളിയന്‍പറമ്പിലും പോരാട്ടങ്ങള്‍ സംഘടിപ്പിച്ചും ശാന്തപുരത്തും കുറ്റിയാടിയിലും ചേന്ദമംഗല്ലൂരിലും മറ്റു പലയിടങ്ങളിലും സാമൂഹികസേവനവും വിദ്യാഭ്യാസ-സാംസ്‌കാരികപ്രവര്‍ത്തനങ്ങളും നടത്തിയും സാമൂഹികപ്രശ്‌നങ്ങളില്‍ പത്രം ഉപയോഗിച്ചു ബഹളം വച്ചും ജമാഅത്തും പോഷകസംവിധാനങ്ങളും നടത്തിയ ഇടപെടല്‍ രാഷ്ട്രീയപ്പാര്‍ട്ടികളെ വന്‍തോതില്‍ തെറ്റിദ്ധരിപ്പിച്ചിരുന്നുവത്രേ. അതുകൊണ്‌ടവര്‍ സാമൂഹികരംഗത്ത്‌, ഉച്ചത്തില്‍ ചെണ്‌ടകൊട്ടുന്ന ഈ മാരാരെ അത്യധികം ഭയക്കുകയും സകല സമിതികളിലും അനര്‍ഹമായ പ്രാതിനിധ്യം നല്‍കി ആദരിക്കുകയും ചെയ്‌തു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പോടെ, സംസ്ഥാന രാഷ്ട്രീയത്തിന്റെ ബാലന്‍സ്‌ ശരിപ്പെടുത്തുന്ന `അദൃശ്യശക്തിയുടെ' ഉടല്‍രൂപം അവര്‍ പട്ടാപ്പകല്‍ നടുറോഡില്‍ വച്ചു നേരില്‍ക്കാണുകയും ഇത്‌ അല്‍പ്പം പോലും ഭയപ്പെടേണ്‌ടതില്ലാത്ത എന്നല്ല, മൈന്റ്‌ ചെയ്‌കപോലും ചെയ്യേണ്‌ടതില്ലാത്ത ഒരു ഉള്ളു പൊള്ളയായ ചെണ്‌ടയാണെന്നു ലോകത്തിനു ബോധ്യപ്പെടുകയും ചെയ്‌തുവെന്നാണു വിമര്‍ശകരുടെ വിലയിരുത്തല്‍.
ജമാഅത്തിന്‌ അതുദ്ദേശിച്ച വിജയം കൈവരിക്കാന്‍ കഴിയാതെ പോയതിന്‌ അതിന്റെ വക്താക്കള്‍ പറയുന്ന കാരണങ്ങള്‍ വിമര്‍ശകര്‍ തിരിച്ചും ആരോപിക്കുന്നു. ജമാഅത്തിനെ തോല്‍പ്പിക്കാന്‍ തത്ത്വവും നിലപാടും നോക്കാതെ വിവിധ പാര്‍ട്ടികള്‍ കൈകോര്‍ത്തതുപോലെ മങ്കടയിലും ഇരിക്കൂറിലും കുറ്റിയാടിയിലും എടയൂരിലും മറ്റു പലയിടങ്ങളിലും ഒളിഞ്ഞോ തെളിഞ്ഞോ സി.പി.എമ്മുമായും ചിലയിടങ്ങളില്‍ യു.ഡി.എഫുമായും ജമാഅത്ത്‌ നീക്കുപോക്കുകളോ രഹസ്യധാരണകളോ ഉണ്‌ടാക്കിയതായി മറുഭാഗം ആരോപിക്കുന്നു.�
മുസ്‌ലിം വോട്ടുകള്‍ ശിഥിലമാക്കി ബി.ജെ.പിക്ക്‌ അവസരമുണ്‌ടാക്കിക്കൊടുക്കുക മാത്രമല്ല, സംഘപരിവാര സഹയാത്രികരെ ജമാഅത്ത്‌ സ്ഥാനാര്‍ഥിയാക്കുക കൂടി ചെയ്‌തു എന്നും അവര്‍ ആരോപിക്കുന്നു. കണ്ണൂര്‍ നഗരസഭാ സിവില്‍ സ്റ്റേഷന്‍ വാര്‍ഡിലെ ജനപക്ഷം സ്ഥാനാര്‍ഥി ശശികല ബാല്‍താക്കറെ എന്ന സംഘപരിവാര വ്യാഘ്രത്തിന്റെ അനുയായിയായ ശിവസേനക്കാരിയാണ്‌. മലപ്പുറത്ത്‌ ജില്ലാപഞ്ചായത്തിലേക്കു മല്‍സരിച്ചു ജാമ്യസംഖ്യ കളഞ്ഞുകുളിച്ച സി പി കെ മാസ്റ്റര്‍ മുരത്ത ആര്‍.എസ്‌.എസുകാരനും മുന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ രാമന്‍പിള്ളയുടെ പാര്‍ട്ടിയുടെ ജില്ലാ വൈസ്‌ പ്രസിഡന്റുമാണ്‌.
ഉദ്ദേശിച്ച വിജയം കൈവരിക്കാനാവാത്ത ജമാഅത്തിനെ `കൊത്തിക്കൊല്ലാന്‍' രാഷ്ട്രീയപ്പാര്‍ട്ടികളും മതമേധാവികളും പരസ്‌പരം മല്‍സരിക്കുകയായിരുന്നുവെന്ന ജമാഅത്ത്‌വൃത്തങ്ങളുടെ പരാതിയിലുമില്ല പുതുമ. കഴിഞ്ഞ 60 വര്‍ഷമായി ജമാഅത്തിനെ നിരന്തരം വിമര്‍ശിക്കുകയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്യുന്നവരാണ്‌ ഇവിടത്തെ യാഥാസ്ഥിതിക മതനേതൃത്വം. കഴിഞ്ഞ കുറേ നാളുകളായി മുജാഹിദുകളിലെ ഇരുവിഭാഗവും അക്കാര്യത്തില്‍ മല്‍സരിക്കുന്നു. മൗലാനാ മൗദൂദിയോളം വിമര്‍ശനം ഏറ്റുവാങ്ങുന്ന ഒരു വ്യക്തി ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ജനിച്ചിട്ടില്ല. കേരളത്തിലെ പല മതപ്രാസംഗികന്മാരുടെയും അന്നന്നത്തെ അന്നപാനീയങ്ങള്‍ മൗദൂദിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. അവര്‍ പ്രസംഗം പഠിച്ചതുപോലും മൗദൂദി വിമര്‍ശനത്തിലൂടെയാണ്‌. എന്നിരിക്കെ, ജമാഅത്ത്‌ തിരഞ്ഞെടുപ്പുഗോദയിലിറങ്ങുമ്പോള്‍ ഇവരുടെ രൂക്ഷമായ എതിര്‍പ്പ്‌ മുന്‍കൂട്ടിക്കാണാതിരുന്നതിന്‌ അവനവനെ തന്നെയാണു പഴിക്കേണ്‌ടത്‌. എന്നാല്‍, ജമാഅത്തിനോടുള്ള സമീപനത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചിലയിടങ്ങളില്‍ സ്വീകരിച്ച നിലപാട്‌ മാന്യതയ്‌ക്കും മര്യാദയ്‌ക്കും നിരക്കാത്തതായിപ്പോയി എന്നു തുറന്നുപറയാതിരിക്കാന്‍ നിര്‍വാഹമില്ല.
നേരത്തേ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാതെ മാറിനിന്ന ജമാഅത്ത്‌ നിലപാട്‌ വിമര്‍ശനവിധേയമായപ്പോള്‍, `നിങ്ങള്‍ അശുദ്ധമാക്കിയ പാളയത്തിലേക്കു ഞങ്ങളില്ല' എന്നായിരുന്നു ജമാഅത്ത്‌ പക്ഷത്തുനിന്നുള്ള മറുപടി. അതാണു ശരിയും; അന്നു മാത്രമല്ല, ഇപ്പോഴും. ആ പാളയത്തിലെ അഴുക്കും അശുദ്ധിയും വര്‍ധിക്കുകയല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല. അന്നത്തെ `ചെറിയ അശുദ്ധി' ഇന്നു `വലിയ അശുദ്ധി'യായി മാറിയിരിക്കുന്നു എന്നുമാത്രം. രാഷ്ട്രീയത്തില്‍ ആളില്ലാത്ത കുറവ്‌ മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളമില്ല. നേരത്തേ ഉള്ളതിനു പുറമെ പുതിയ പലതും പെറ്റുപെരുകിയും മുറിഞ്ഞും ഉണ്‌ടായിക്കൊണ്‌ടിരിക്കുന്നു. ജമാഅത്ത്‌ മഹത്തായ സേവനങ്ങളര്‍പ്പിച്ചും സാന്നിധ്യമറിയിച്ചും മുന്നേറിക്കൊണ്‌ടിരിക്കുന്ന മണ്ഡലങ്ങള്‍ നിരവധിയാണ്‌. സേവനമേഖലകളിലും ആതുരശുശ്രൂഷാ മണ്ഡലങ്ങളിലും ജമാഅത്ത്‌ നിര്‍വഹിച്ചുപോരുന്ന സ്‌തുത്യര്‍ഹമായ സേവനങ്ങള്‍ ഈയിടെയായി വന്‍ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ഇടയാക്കിയിട്ടുണ്‌ട്‌. ആ നിലയ്‌ക്കു കേരളീയസമൂഹത്തില്‍ ജമാഅത്തിന്‌ അതിന്റെ യഥാര്‍ഥ വലുപ്പത്തിലും വലിയ സ്ഥാനമാണുള്ളത്‌. തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത്‌ `അശികുശിയാവുക' വഴി ജമാഅത്ത്‌ ഇമേജ്‌ ബലൂണ്‍ കണക്കെ കാറ്റഴിഞ്ഞുപോവുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. പരിചയക്കുറവും കൊടിയും ചിഹ്നവുമില്ലാത്തതും മൂന്നുമാസത്തിനകം തട്ടിക്കൂട്ടിയ ഒരേര്‍പ്പാടായതുകൊണ്‌ടും മറ്റുമാണ്‌ പരാജയം ഏറ്റുവാങ്ങേണ്‌ടിവന്നത്‌ തുടങ്ങിയ ന്യായീകരണങ്ങള്‍ കണെ്‌ടത്തുന്നതിനു പകരം, ചണ്ഡീഗഡിലെ ബോക്‌സിങ്‌ താരത്തെപ്പോലെ കൂടുതല്‍ ഇടികളില്‍ നിന്നു രക്ഷപ്പെടാനുള്ള വഴിയാണ്‌ ജമാഅത്ത്‌ നേതൃത്വം ആരായേണ്‌ടത്‌.
Read More
Read More

പ്രബോധനത്തിലെ പ്രരോദനം-KNA Khader

പ്രബോധനത്തിലെ പ്രരോദനം

2

(ചന്ദ്രിക ദിനപത്രം 24-11-2010)
Read More

Hajj-2010










Read More